ടി.എസ്.പങ്കജാക്ഷൻ

സി.പി.എം മുൻ ലോക്കൽ സെക്രട്ടറി ഉദയംപേരൂർ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

ഉദയംപേരൂർ: സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഉദയംപേരൂർ തേരേക്കൽ വീട്ടിൽ ടി.എസ്.പങ്കജാക്ഷൻ (62) നെയാണ് മരിച്ച നിലയിൽ കണ്ടത്.

നടക്കാവിലുള്ള പാർട്ടി ഓഫീസിൻ്റെ റീഡിംഗ് റൂമിൽ തൂങ്ങിയ നിലയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ പാർട്ടി ഓഫീസിലെത്തിയവരാണ് മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പറയുന്നു. ഉദയംപേരൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ സി.പി.എം ഏരിയാ കമ്മറ്റിയംഗമാണ്.

Tags:    
News Summary - Former CPM local secretary found hanging in party office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.