തിരുവനന്തപരും: സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ് ഇതാദ്യം. പിണറായിക്കെതിരെ മുമ്പും കേന്ദ്ര ഏജൻസികളുടെ അന്വേഷണമുണ്ടായിട്ടുണ്ടെങ്കിലും വീട് കയറിയുള്ള റെയ്ഡുകൾ ഉണ്ടായിരുന്നില്ല. ലാവ്ലിൻ പദ്ധതിയുമായി ബന്ധപ്പെട്ട് 1995ലെ സാമ്പത്തിക നഷ്ടത്തിന്റെ പേരിൽ പിണറായി വിജയനെതിരെ സി.ബി.ഐ കേസ് വന്നപ്പോഴാണ് ചരിത്രത്തിലാദ്യമായി ഒരു പോളിറ്റ് ബ്യൂറോ അംഗം പ്രോസിക്യൂഷൻ നടപടി നേരിട്ടത്. അപ്പോഴും അദ്ദേഹത്തിന്റെ വസതികളിൽ റെയ്ഡുകൾ നടന്നിരുന്നില്ല.
ഇടതുസർക്കാർ ഭരണകാലത്ത് സ്വർണക്കടത്ത് വിവാദം കത്തിപ്പടരുകയും അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരനെ ഇ.ഡി അറസ്റ്റ് ചെയ്യുകയും ചെയ്തെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ലക്ഷ്യം വെക്കാതെ നേരിട്ടുള്ള ചോദ്യം ചെയ്യലുകൾ മാത്രമാണ് ഉണ്ടായത്. 2025 ഡിസംബറിൽ കിഫ്ബി മസാല ബോണ്ടുകളുമായി ബന്ധപ്പെട്ട് ഫെമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഇ.ഡി മുൻ ധനമന്ത്രി തോമസ് ഐസക്കിനും പിണറായി വിജയനും കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നുവെങ്കിലും അവിടെയും റെയ്ഡുകൾ നടന്നില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.