പ്രകൃതിവിരുദ്ധ പീഡനം; ബി.ജെ.പി പഞ്ചായത്ത് മുൻ പ്രസിഡന്റ് അറസ്റ്റിൽ

തിരൂർ: സ്കൂൾ വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തയാൾ അറസ്റ്റിൽ. തൃപ്രങ്ങോട് പഴംതോട്ടിൽ ബാലകൃഷ്ണനെ (50) ആണ്​ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്​. ജൂണിലാണ് പ്രതിയുടെ വീട്ടിൽ വെച്ച് വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.

സ്കൂൾ അധികൃതരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത തിരൂർ പൊലീസ് തൃപ്രങ്ങോട് വെച്ച്​ ഇയാളെ പിടികൂടി. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ബി.ജെ.പി തൃപ്രങ്ങോട് പഞ്ചായത്ത് മുൻ പ്രസിഡന്‍റാണ്​ പ്രതി. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ ഷിജിത്ത്, സി.പി.ഒമാരായ ഉണ്ണിക്കുട്ടൻ, രമ്യ എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Former BJP president of panchayat arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.