തിരുവനന്തപുരം: സംസ്ഥാനത്ത് എത്തുന്ന മത്സ്യത്തിൽ ഫോർമലിൻ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർക്കറ്റുകളിലും പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷ വിഭാഗം തീരുമാനിച്ചു. എറണാകുളത്തെ സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽനിന്ന് (സിഫ്റ്റ്) പരിശോധന കിറ്റ് ലഭിച്ചാലുടന്‍ മാർക്കറ്റുകളിലും കടകളിലും പരിശോധന നടത്തും.
ഭക്ഷ്യസുരക്ഷവകുപ്പിെൻറ ഒാപറേഷൻ സാഗർറാണിയുടെ ഭാഗമായി അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ കുറെ നാളുകളായി പരിശോധന നടത്തിവരുകയാണ്. ഇതിനിടെ പരിശോധന കിറ്റായ ‘പേപ്പർ സ്ട്രിപ്’ തീർന്നു. കിറ്റില്‍ ഉപയോഗിക്കുന്ന സൊലൂഷൻ ക്ഷാമം മൂലം നിർമാതാക്കളായ സിഫ്റ്റിന് ആവശ്യമായ അളവിൽ ഉൽപാദിപ്പിക്കാനായില്ല. തിങ്കളാഴ്ചയോടെ ഭക്ഷ്യസുരക്ഷ വിഭാഗം ആവശ്യപ്പെട്ട അത്ര കിറ്റ് ലഭ്യമാക്കാമെന്നാണ് സിഫ്റ്റിെൻറ ഉറപ്പ്. ഒരു ജില്ലക്ക് അഞ്ച് കിറ്റ് വീതമാണ് ഇപ്പോൾ ആവശ്യെപ്പട്ടിരിക്കുന്നത്.
പേപ്പർ സ്ട്രിപ് പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായ കമ്പനിയുമായാണ് ഇതുസംബന്ധിച്ച ധാരണ ഉണ്ടാക്കിയത്. ധാരണപത്രം തിങ്കളാഴ്ച ഒപ്പുവെക്കും. അതേസമയം, ബോട്ടുകളിൽ എത്തുന്ന മത്സ്യങ്ങളിൽ ഫോര്‍മലിന്‍, അമോണിയ തുടങ്ങിയവ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സംവിധാനമില്ല.
മത്സ്യമേഖലയെ തകർക്കരുത് -ധീവരസഭ
ആലപ്പുഴ: മത്സ്യത്തിൽ വിഷാംശം കലർന്നതായുള്ള പ്രചാരണത്തിെൻറ പേരിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യത്തിെൻറ വ്യാപാരത്തെ തകർക്കരുതെന്ന് ധീവരസഭ. ഇതര സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന മത്സ്യം ചെക്ക്പോസ്റ്റുകളിലൂടെയും അല്ലാതെയും ഒരുപരിശോധനയും കൂടാതെ കടത്തിവിടുന്നതാണ് വിഷം കലർന്ന മത്സ്യം കേരളത്തിൽ എത്താനിടയാക്കുന്നത്.
ഇതുമൂലം മത്സ്യം വാങ്ങി വിപണനം നടത്തുന്നവരും മത്സ്യത്തൊഴിലാളികളും ബലിയാടാവുന്ന അവസ്ഥയാണ്. ചെക്ക്പോസ്റ്റുകളിലൂടെ മാത്രമെ മത്സ്യം കൊണ്ടുവരാൻ പാടുള്ളൂവെന്ന് നിഷ്കർഷിക്കുന്നതിനൊപ്പം അവിടെതന്നെ രാസപരിശോധനക്ക് വിധേയമാക്കണമെന്നും ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.