‘വനം വകുപ്പ് പിരിച്ചുവിടണം, ആനകളെ ഷോക്കടിപ്പിച്ച് കൊല്ലണം, എം.എൽ.എയും സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം’; കെ.യു. ജനീഷ്കുമാറിനെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്‍

കോഴിക്കോട്: ഫോറസ്റ്റ്​​ സ്​റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയ സി.​പി.​എം എം.​എ​ൽ.​എ കെ.​യു. ജനീഷ്കുമാറിനെ പരിഹസിച്ച് കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ജനീഷ് കുമാർ മുൻകൈ എടുത്ത് വനം വകുപ്പ് പിരിച്ചുവിടണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അസോസിയേഷൻ വ്യക്തമാക്കി.

ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണം. കടുവകളെ വെടിവെച്ച് കൊല്ലണം. പുലികൾ മുതൽ പുഴുക്കൾ വരെയുള്ള ജീവികളെ തീയിട്ട് കൊല്ലണം. എം.എൽ.എയും സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം. മനുഷ്യൻ മാത്രമാകുന്ന സുന്ദരലോകത്ത് എം.എൽ.എ, മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണമെന്നും എഫ്.ബി പോസ്റ്റിൽ പരിഹസിക്കുന്നു. പോസ്റ്റ് വാർത്തയായതിന് പിന്നാലെ ഫേസ്ബുക്കിൽ നിന്ന് അസോസിയേഷൻ നീക്കിയിട്ടുണ്ട്.

'പ്രിയപ്പെട്ട എം.എൽ.എ, അങ്ങ് മുൻകൈ എടുത്ത് വനപാലകരെയെല്ലാം പുറത്താക്കി വനം വകുപ്പ് പിരിച്ചുവിടണം. ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണം. കടുവകളെ മുഴുവൻ വെടിവെച്ച് കൊല്ലണം. പുലികൾ മുതൽ പുഴുക്കൾ വരെയുള്ള ജീവികളെ തീയിട്ട് കൊല്ലണം. ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം.

മനുഷ്യൻ മാത്രമാകുന്ന ആ സുന്ദരലോകത്ത് താങ്കൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണം. ഈ വനപാലകരാണ് ഒരു ശല്യം, കത്തിച്ച് കളയണം... ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കേണ്ട അങ്ങ് അത് കീറിയെറിയുന്ന അശ്ലീല കാഴ്ച ഗുണ്ടായിസവും സത്യപ്രതിജ്ഞ സംഘനവുമാണ്. ആയതിന് ചൂട്ട് പിടിച്ച പൊലീസ് ഏമാന് നല്ല നമസ്കാരം. മുഖ്യമന്ത്രി ഈ വിഷത്തിൽ ഇടപെടണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെടുന്നു.

കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്‍'

അതേസമയം, വ​നം വ​കു​പ്പി​ന്‍റെ പാ​ടം ​ഫോ​റ​സ്റ്റ്​​ സ്​​റ്റേ​ഷ​നി​ൽ ക​യ​റി ഭീ​ഷ​ണി​​പ്പെ​ടു​ത്തി ക​സ്റ്റ​ഡി​യി​ലു​ള്ള​യാ​ളെ മോ​ചി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കെ.​യു ജ​നീ​ഷ് കു​മാ​റി​നെ​തി​രെ കൂ​ട​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത 132 പ്ര​കാ​രം കൃ​ത്യ​നി​ർ​വ്വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്ത​ൽ, 351(2) പ്ര​കാ​രം ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. വ​നം ​വ​കു​പ്പ്​ ന​ടു​വ​ത്തു​മൂ​ഴി റേ​ഞ്ച് ഓ​ഫി​സ​ർ, പാ​ടം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ, ജീ​വ​ന​ക്കാ​ർ, എ​ന്നി​വ​ർ എം.​എ​ൽ.​എ​ക്കെ​തി​രെ മൊ​ഴി ന​ൽ​കി. ഇ​തി​നി​ടെ ഉ​ന്ന​ത വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ന്നി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സി​ലും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

കോ​ന്നി കു​ള​ത്തു​മ​ണ്ണി​ൽ കാ​ട്ടാ​ന ഷോ​ക്കേ​റ്റ് ചെ​രി​ഞ്ഞ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം വ​കു​പ്പ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ത​മി​ഴ്നാ​ട് സ്വ​ദേ​ശി രാ​ജു​വി​നെ എം.​എ​ൽ.​എ ക​ഴി​ഞ്ഞ​ദി​വ​സം പാ​ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ​ത്തി മോ​ചി​പ്പി​ച്ചി​രു​ന്നു. കോ​ന്നി ഡി​വൈ.​എ​സ്.​പി രാ​ജ​പ്പ​ൻ റാ​വു​ത്ത​റെ സ്റ്റേ​ഷ​നി​ലേ​ക്ക്​ വി​ളി​ച്ചു വ​രു​ത്തു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം ആ​ന ചെ​രി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം വ​കു​പ്പ് നാ​ട്ടി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ​തി​രെ​യാ​ണ് താ​ൻ ഇ​ട​പെ​ട്ട​തെ​ന്നും നി​യ​മ വി​രു​ദ്ധ​മാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും കെ.​യു. ജ​നീ​ഷ് കു​മാ‍ർ എം.​എ​ൽ.​എ പ​റ​ഞ്ഞു.

കൈ​ത​ച്ച​ക്ക കൃ​ഷി പാ​ട്ട​ത്തി​ന് എ​ടു​ത്ത​വ​ർ സോ​ളാ​ർ വേ​ലി​യി​ലൂ​ടെ വ​ലി​യ തോ​തി​ൽ വൈ​ദ്യു​തി ക​ട​ത്തി വി​ട്ട​താ​ണ് കാ​ട്ടാ​ന​ക്ക് ഷോ​ക്കേ​ൽ​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​യി​രു​ന്നു വ​നം വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. വി​വ​രം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ഡി.​എ​ഫ്.​ഒ ആ​യു​ഷ് കു​മാ​ർ കോ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ന​യു​ടെ ജ​ഡ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ.

കു​ള​ത്തു​മ​ണ്ണി​ലെ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന മ​ണ്ണി​ൽ ബൈ​ജു​വി​ന്റെ സ്വ​കാ​ര്യ ഭൂ​മി​യി​ലാ​ണ് കാ​ട്ടാ​ന​യെ ചെ​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ന്ന് ബൈ​ജു​വി​നെ​തി​രെ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തി​രു​ന്നു. ബൈ​ജു​വി​ന്റെ വ​സ്തു​വി​ൽ ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ ജ​യ്മോ​ൻ, ബൈ​ജു ജോ​ബ് എ​ന്നി​വ​രാ​ണ്​ പാ​ട്ട​ത്തി​ന് കൈ​ത​ച്ച​ക്ക കൃ​ഷി ചെ​യ്തി​രു​ന്ന​ത്.

ഇ​തി​നി​ടെ എം.​എ​ൽ.​എ​ക്ക്​ ​പി​ന്തു​ണ​യു​മാ​യി ക്രി​സ്​​ത്യ​ൻ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ളാ കൗ​ൺ​സി​ൽ ഓ​ഫ്​ ച​ർ​ച്ച​സ്​ രം​ഗ​ത്തു​വ​രുകയും ചെയ്തു.

Tags:    
News Summary - Forest Rangers Association mocks KU Jenish Kumar MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.