Posted On
date_range Updated On
date_range കടുവയുടെ ആക്രമണത്തിൽ റെയ്ഞ്ച് ഓഫീസർക്ക് പരിക്ക്
കൽപറ്റ: കടുവയെ കാട്ടിലേക്ക് തുരത്താൻ ഇറങ്ങിയ വനപാലകർക്കു നേരെ കടുവയുടെ ആക്രമണം. പുൽപ്പള്ളി കൊളവളളി മേഖലയിലാണ് സംഭവം. റെയ്ഞ്ച് ഓഫീസർ ടി. ശശികുമാറിനാണ് പരിക്കേറ്റത്.
പ്രദേശത്ത് ദിവസങ്ങളായി കടുവ ശല്യം ഉണ്ട്. ആട്, നായ എന്നിവയെ കൊന്നിരുന്നു. ഇതേതുടർന്ന് കൊളവള്ളി പ്രദേശത്ത് ജനങ്ങൾ ഭീതിയിലായിരുന്നു. ഇതിനിടയിലാണ് കടുവയെ തുരത്താൻ വനപാലകർ ഇറങ്ങിയത്.
പരിക്കേറ്റ ശശികുമാറിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് മുമ്പും ഇദ്ദേഹത്തിന് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.