representational image
കുമളി: വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് ആറ്റോരം ഭാഗത്ത് പാമ്പിനെ പിടികൂടുന്നതിനിടെ വനം വകുപ്പ് ജീവനക്കാരന് കടിയേറ്റു. വള്ളക്കടവ് ഉണ്ണീഭവനത്തിൽ ആരോമലിനാണ് (30) കടിയേറ്റത്. ഇഞ്ചിക്കാട് രണ്ട് വീടുകൾക്കിടയിൽ കാട് നിറഞ്ഞ ഭാഗത്ത് പാമ്പിനെ കണ്ടതോടെ നാട്ടുകാർ പഞ്ചായത്തിൽ വിവരമറിയിച്ചു.
തുടർന്ന് ഇവർ വനം വകുപ്പിനെ വിവരമറിയിച്ചു. ശബരിമല സീസണോടനുബനധിച്ച് പട്രോളിങ് നടത്തുകയായിരുന്ന പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷനിലെ ദ്രുതകർമ സേന അംഗം ആരോമലും സംഘവും റേഞ്ച് ഓഫിസർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തുകയായിരുന്നു.
അണലി വർഗത്തിൽപെട്ട പാമ്പിനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. ആരോമലിനെ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആന്റിവെനം ഇല്ലത്തതിനാൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.പ്രാഥമിക ശുശ്രൂഷ നൽകി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണംചെയ്തതായി വനം വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.