???? ?????? ?????????? ?????

ഓട്ടോഡ്രൈവര്‍ക്ക് വാടക കിട്ടിയത് അമേരിക്കന്‍ ഡോളര്‍

നീലേശ്വരം: ഓട്ടോ ഡ്രൈവര്‍ക്ക് വാടകയിനത്തില്‍ കിട്ടിയത് അമേരിക്കന്‍ ഡോളര്‍. നീലേശ്വരം ബസ്സ്റ്റാന്‍ഡ് വി.എസ് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ആലിന്‍കീഴിലെ ഹമീദിനാണ് രണ്ടു ഡോളര്‍ ലഭിച്ചത്. ബസ്സ്റ്റാന്‍ഡില്‍നിന്ന് പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വകാര്യ റിസോര്‍ട്ടിലേക്ക് പോയ അമേരിക്കന്‍ ദമ്പതികളാണ് 100 രൂപ ചില്ലറയില്ലാത്തതിനാല്‍ ഡോളര്‍ നല്‍കിയത്. അവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയാണ് ഡോളര്‍ വാങ്ങിയതെന്നും ഓര്‍മയായി സൂക്ഷിക്കുമെന്നും ഹമീദ് പറഞ്ഞു.
Tags:    
News Summary - foreigners paid auto rickshaw fare in dollar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.