തൃശൂർ പൂരത്തിനിടെ വിദേശ വ്ലോഗർമാർക്ക് നേരെ ലൈംഗികാതിക്രമം; ബലമായി ചുംബിക്കാൻ ശ്രമിച്ചെന്ന്, ദൃശ്യങ്ങൾ പുറത്തുവിട്ടു

തൃശൂർ: പൂരത്തിനിടെ ലൈഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി യു.എസിൽ നിന്നെത്തിയ വ്ലോഗർ ദമ്പതിമാർ. ട്രാവൽ വ്ലോഗർമാരായ മക്കൻസി, കീനൻ എന്നിവർക്കാണ് പൂരത്തിനിടെ അതിക്രമം ഉണ്ടായത്.

പൂരക്കാഴ്ചകൾ ചോദിച്ചറിയുന്നതിനിടെ ഒരാൾ മക്കൻസിയെ ബലമായി ചേർത്ത് പിടിച്ച് ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സഹിതം ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോഴാണ് പുറംലോകമറിയുന്നത്. 

‘തൃശൂർ പൂരത്തിലെ സംശയാസ്പദമായ നിമിഷങ്ങൾ' എന്ന പേരിലാണ് ദമ്പതികൾ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പൂരം വളരെ അത്ഭുതകരമായ അനുഭവമായിരുന്നുവെന്നും എന്നാൽ ചില സംശയാസ്പദമായ നിമിഷങ്ങളും കൂടി ഉണ്ടായെന്നും പറഞ്ഞാണ് മക്കൻസി വീഡിയോ തുടങ്ങുന്നത്.

ഇതേ വിഡിയോയിൽ കീനനും തനിക്കു നേരിട്ട ദുരനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സുള്ള ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചുവെന്ന് കീനൻ പറയുന്നു. 

പൂരത്തിന് തൊട്ടുമുൻപ് കേരളത്തിലെത്തിയ മക്കൻസിയും കീനനും കേരളത്തിലെ സ്ത്രീ സുരക്ഷയെ പ്രകീർത്തിച്ച് വീഡിയോ ചെയ്തിരുന്നു. ഝാർഖണ്ഡിൽ സ്പാനിഷ് യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിന് പിന്നാലെയാണ് കേരളം പൂർണമായും സ്ത്രീ സൗഹൃദമാണെന്ന് വിവരിച്ച് പോസ്റ്റിട്ടത്. ദിവസങ്ങൾക്കകം തന്നെ ഇത്തരം ദുരനുഭവം നേരിട്ടത് അവരെ അസ്വസ്ഥയാക്കിയിട്ടുണ്ട്. 

അതേ സമയം, വിഡിയോ ദൃശ്യം പ്രചരിക്കുന്നതറിഞ്ഞിട്ടുണ്ടെന്നും എന്നാൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - Foreign vloggers sexually assaulted during Thrissur Pooram; The footage was released saying that he tried to kiss her forcefully

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.