Posted On
date_range Updated On
date_range വിദേശജോലി വാഗ്ദാനം: കോടികൾ തട്ടി ട്രാവല്‍ ഏജന്‍സി ഉടമ മുങ്ങി
കാക്കനാട് (കൊച്ചി): വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ട്രാവല്‍ ഏജന്‍സി ഉടമ മുങ്ങി. കൊച്ചി കാക്കനാട് യൂറോഫ്ലൈ ഹോളിഡേയ്‌സ് ഉടമ പാലക്കാട് സ്വദേശി ഷംസീർ ഖാനും സുഹൃത്ത് സജാദിനുമെതിരെ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിദേശ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്.
ന്യൂസിലൻഡിലേക്ക് പോകാന്‍ ട്രാവല്‍ ഏജന്‍സി നൽകിയ വിസയും ടിക്കറ്റുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയശേഷമാണ് പണം നൽകിയവർക്ക് തട്ടിപ്പ് മനസ്സിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.