വിദേശ ധനസഹായം: സാങ്കേതിക തടസം നീക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി

കളമശ്ശേരി: യു.എ.ഇ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് ദുരിതാശ്വാസ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ സംബന്ധിച്ച്​ പ്രധാനമന്ത്രിയുടെ ഓഫിസുമായും വിദേശകാര്യ മന്ത്രാലയവുമായും ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര സാമൂഹികനീതി മന്ത്രി രാംദാസ് അതാവാലെ. എറണാകുളം ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്​ കുസാറ്റിൽ നടന്ന അവലോകന യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാറും രാജ്യത്തെ ജനങ്ങളും കേരളത്തിനൊപ്പമുണ്ട്. ഇക്കാര്യത്തില്‍ രാഷ്​ട്രീയമോ മറ്റ് വിവേചനങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ 20,000 കോടിയുടെ നഷ്​ടം കേരളത്തിനുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തി​​​െൻറ ദുരിതാശ്വാസ നിധിയിലേക്ക് ത​​​െൻറ എം.പി ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ നല്‍കും. രണ്ടുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായും മന്ത്രി പറഞ്ഞു.

കേരളത്തി​​​െൻറ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ കോര്‍പറേറ്റ് ലോകത്തോടും കേന്ദ്രമന്ത്രി അഭ്യർഥിച്ചു. ഇതിന്​ വ്യവസായികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - Foreign Aid: Union Minister Ramdas Athawale- Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.