തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിലെ ടിക്കറ്റ് റിസർവേഷൻ ഇനി മൊബൈൽ ആപ് വഴിയും. 'എെൻറ കെ.എസ്.ആർ.ടി.സി' എന്ന പേരിൽ തയാറാക്കിയ ആപ് ചൊവ്വാഴ്ച പുറത്തിറങ്ങും. കോവിഡിന് മുമ്പ് ദിവസേന 10,000 ത്തോളം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി റിസർവേഷൻ സേവനം പ്രയോജനപ്പെടുത്തിയിരുന്നത്.
നല്ലൊരു ശതമാനം യാത്രക്കാരും ഒാൺലൈൻ പോർട്ടലിൽനിന്ന് മൊബൈൽ ഫോൺ വഴിയാണ് ടിക്കറ്റ് റിസർവ് ചെയ്യുന്നത്. ഇത് പോരായ്മയായി കണ്ടതിനെതുടർന്നാണ് മൊബൈൽ ആപ് രൂപകൽപന ചെയ്തത്. ആൻഡ്രോയ്ഡ്-ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ ആപ് ഉപയോഗിക്കാം. എല്ലാ ആധുനിക പേമെൻറ് സംവിധാനങ്ങളുമുള്ള ആപ് ലളിതമായി ഉപയോഗിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ആപിെൻറ പ്രകാശനം ചൊവ്വാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എ.കെ. ശശീന്ദ്രനും പെങ്കടുക്കും.
സ്റ്റോപ്പുകൾ പരിഗണിക്കാതെ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിർത്തുന്ന അൺലിമിറ്റഡ് സ്റ്റോപ് ഓർഡിനറി ബസുകൾ 'കെ.എസ്.ആർ.ടി.സി ജനത സർവിസ്' എന്ന് അറിയപ്പെടും. പേര് നിർദേശിക്കാനുള്ള കെ.എസ്.ആർ.ടി.സി ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റ് വഴി ആയിരത്തിലധികം പേരുകളാണ് വന്നത്. ഏറ്റവും കൂടുതൽ പേർ നിർദേശിച്ച പേരാണ് തെരഞ്ഞെടുത്തത്. ഇതിെൻറ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിെൻറ ഭാഗമായി ആരംഭിച്ച പാർസൽ സർവിസുകളായ 'കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സി'െൻറ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.