തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്താൻ സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം 65,432 പരിശോധനകൾ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മുൻ വർഷങ്ങളെക്കാൾ റെക്കോഡ് പരിശോധനകളാണ് കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്. പിഴത്തുകയും ഇരട്ടിയായി. 4,05,45,150 രൂപ പിഴ ഈടാക്കി. പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ പരിശോധനകൾ തുടരുന്നതായും മന്ത്രി വ്യക്തമാക്കി.
ഷവർമ ഉൽപാദന-വിതരണ കേന്ദ്രങ്ങളിൽ മാത്രം 6531 പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ 2064 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 85,62,600 രൂപ പിഴ ഈടാക്കി. ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനാൽ 60 സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിച്ചു. 21,758 വ്യക്തികൾക്ക് ഫോസ്ടാക് പരിശീലനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.