കൊടുങ്ങല്ലൂർ: ക്ഷേത്ര ദർശനത്തിനായി കൊടുങ്ങല്ലൂരിൽ എത്തിയ സംഘത്തിന് ഭക്ഷ്യ വിഷബാധയേറ്റു. തിരുവനന്തപുരം സ്വദേശികളായ മുപ്പതോളം പേർക്കാണ് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതയുണ്ടായത്.
ഇവർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വിവിധ ക്ഷേത്രങ്ങളിൽ ദർശനത്തിനായി പുറപ്പെട്ട സംഘം കൂടെ കൊണ്ടുവന്ന ഭക്ഷണമാണ് കഴിച്ചത്. വൈകീട്ട് തിരുവഞ്ചിക്കുളം ഷേത്രപരിസരത്ത് വെച്ച് ഭക്ഷണം കഴിച്ച ഇവർക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഇതോടെ കുട്ടികൾ ഉൾപ്പെടുന്ന സംഘം താലൂക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു. പിന്നീട് ഇവർ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി യാത്ര തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.