Posted On
date_range Updated On
date_range എവിടെയും തുപ്പിയിട്ടല്ല ആഹാരം വിളമ്പുന്നത് -കാന്തപുരം അബൂബക്കർ മുസ്ലിയാർ
ഹലാൽ വിവാദത്തിൽ പ്രതികരിച്ച് കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ. വിവാദങ്ങളിലൂടെ വർഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ് ഹലാൽ വിവാദത്തിന് പിന്നിലെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ. എവിടെയും തുപ്പിയിട്ടല്ല ആഹാരം വിളമ്പുന്നത്. മുസ്ലിം ജനവിഭാഗം ഹലാൽ മാത്രമെ കഴിക്കുകയുള്ളുവെന്നും അവർ പ്രത്യേക വിഭാഗമാണെന്നുമുള്ള പരിഹാസത്തിന്‍റെ ഭാഗം മാത്രമാണ് നിലവിലെ വിവാദമെന്നും കാന്തപുരം പറഞ്ഞു. ഹോട്ടലുകളിൽ ഹലാൽ ഭക്ഷണം കിട്ടുമെന്ന് ബോർഡ് വയ്ക്കുന്നത് ചിലർ മാത്രമാണ്.
ബോർഡ് വയ്ക്കാത്ത നിരവധി ഹോട്ടലുകളുണ്ട്. മുസ്ലിം മതസ്ഥർ നടത്തുന്ന ഹോട്ടലിൽ ഇതര മതത്തിൽപെട്ടവർ ജോലി ചെയ്യുന്നുണ്ട്. അവരോട് ചോദിച്ചാൽ സത്യം അറിയാമെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.