ഫ്ലവവര്‍ ഷോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളീയത്തോടനുബന്ധിച്ച് ഫ്ലവര്‍ ഷോ കമ്മിറ്റി നടത്തിയ വിവിധ മത്സരങ്ങളുടെ ഫലം മന്ത്രി ജി.ആര്‍ അനില്‍ പ്രഖ്യാപിച്ചു. ബ്രൈഡല്‍ ബൊക്കെ, ലൂസ് ബൊക്കെ, ഡ്രൈ അറേഞ്ച്‌മെന്റസ് മത്സരങ്ങളില്‍ റീന. എല്‍ ഒന്നാം സ്ഥാനം നേടി. ഷാലോ കണ്ടെയ്‌നര്‍ അറേഞ്ച്‌മെന്റ്, ഫ്‌ളോറട്ടിങ് അറേഞ്ച്‌മെന്റ്, മാസ്സ് അറേഞ്ച്‌മെന്റ് എന്നിവയില്‍ ഷാഹുല്‍ ഹമീദും ഡബിള്‍ കണ്ടെയ്‌നര്‍ അറേഞ്ച്‌മെന്റില്‍ എല്‍.ബിനുവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

എസ്. ജോയ് ആണ് ഫ്‌ലോറിസ്റ്റ് ഡിസ്‌പ്ലേ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. കുട്ടികള്‍ക്കായി നടത്തിയ മത്സരത്തില്‍ ഷാലോ കണ്ടെയ്‌നര്‍ അറേഞ്ച്‌മെന്റില്‍ ജി.എസ് ഹരിശ്രീയും മാസ് അറേഞ്ച്‌മെന്റില്‍ വി. മാളവികയും ഒന്നാം സ്ഥാനത്തെത്തി. ഡെപ്യൂട്ടി മേയര്‍ പി.കെ രാജുവും കനകക്കുന്ന് പാലസ് ഹാളില്‍ നടന്ന പരിപാടിയില്‍പങ്കെടുത്തു.

Tags:    
News Summary - Flower Show Competition: Winners announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.