തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പരിഹസിച്ച് വാട്സ് ആപ് സേന്ദശമിട്ട സർക്കാർ ജീവനക്കാരന് സസ്പെൻഷൻ. നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളജിലെ വർക്ക്ഷോപ് സൂപ്രണ്ട് വി.പി. പ്രകാശനെയാണ് സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം 12ന് നടത്തിയ പോസ്റ്റിങ്ങിലൂടെ സർക്കാർ പ്രവർത്തനങ്ങളെ പരിഹസിക്കുകയും പ്രവർത്തനങ്ങളെ തുരങ്കംെവക്കുന്ന രീതിയിൽ ജീവനക്കാരിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ പരത്തുകയും ചെയ്തെന്ന് ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.