പ്രളയ ദുരിതാശ്വാസം: പത്ത് മാസമായിട്ടും വേഗതയില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. പ്രളയം കഴിഞ്ഞ പത ്ത് മാസമായിട്ടും ദുരിതാശ്വാസ, പുനർനിർമാണ പ്രവർത്തനങ്ങളുടെ വേഗത വർധിച്ചിട്ടില്ലെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട ്ടി.

പ്രളയത്തിൽ സകലതും നഷ്ടപ്പെട്ടവർക്ക് ഇതുവരെ കൃത്യമായ തരത്തിൽ ധനസഹായമോ മറ്റ് സഹായങ്ങളോ എത്തിക്കാൻ കഴി ഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പൂർണമായി പരാജയപ്പെട്ടു. റീ ബിൽഡ് കേരള നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും സതീശൻ ആവശ്യപ്പെട്ടു.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒരു തരത്തിലുമുള്ള വീഴ്ചയും ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. പ്രളയാന്തര പുനർനിർമാണത്തിന് മൂന്നു വർഷമെങ്കിലും വേണ്ടിവരും. നാശനഷ്ടമുണ്ടായ ഒരു കുടുബത്തെയും ഒഴിവാക്കില്ല. വീടുകൾ പൂർത്തിയാക്കുന്ന മുറക്ക് ഗഡുക്കളായി സഹായം നൽകും. വിവിധ പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പാക്കി വരുന്നു.

നവകേരളം പരാജയമെന്ന് പറയുന്നവർ പ്രത്യേക മനസ്ഥിതി ഉള്ളവരാണ്. അവർ ദിവാസ്വപ്നം കാണുകയാണ്. പ്രവർത്തനങ്ങളിൽ പങ്കെടുക്കാത്തവരാണ് ദിവാസ്വപ്നം കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചാനൽ ഇംപാക്ടിന് വേണ്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രളയത്തിന്‍റെ ആദ്യ ഘട്ടത്തിൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചു. പിന്നീട് പ്രതിപക്ഷം പ്രതിഷേധ നിലപാട് സ്വീകരിച്ചു. കോൺഗ്രസ് നിർമിക്കുമെന്ന് പറഞ്ഞ ആയിരം വീടുകൾ എവിടെയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Tags:    
News Summary - Flood Relief Kerala Govt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.