പ്രളയം: ആശങ്ക വേണ്ടെന്ന് കെ.എസ്.ഇ.ബി ഹൈകോടതിയിൽ

കൊ​ച്ചി: ഇൗ ​വ​ർ​ഷ​വും പ്ര​ള​യ​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​ക്ക്​ ശാ​സ്ത്രീ​യ അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് ഹൈ​കോ​ട​തി​യി​ൽ അ​റി​യി​ച്ചു. മ​ഴ​ക്കാ​ല​മെ​ത്തും മു​മ്പേ ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നെ​ന്ന മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജ​സ്​​റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ, ചീ​ഫ് ജ​സ്​​റ്റി​സി​ന്​ എ​ഴു​തി​യ ക​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​കോ​ട​തി സ്വ​മേ​ധ​യാ പ​രി​ഗ​ണി​ക്കു​ന്ന ഹ​ർ​ജി​യി​ലാ​ണ് കെ.​എ​സ്.​ഇ.​ബി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​ടു​ക്കി​യി​ലെ ജ​ന​റേ​റ്റ​റു​ക​ളി​ൽ ചി​ല​ത്​ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്നും ജ​സ്​​റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​​െൻറ ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. കെ.​എ​സ്.​ഇ.​ബി അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ സി.​സി. തോ​ബി​യാ​സ് സ​മ​ർ​പ്പി​ച്ച മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഇ​ക്കാ​ര്യ​വും വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ടു​ക്കി പ​വ​ർ ഹൗ​സി​ലെ ആ​റ് ജ​ന​റേ​റ്റ​റു​ക​ളി​ൽ നാ​ലെ​ണ്ണം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണ്. ഒ​രു ജ​ന​റേ​റ്റ​ർ കൂ​ടി ഈ ​മാ​സം 30 മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും. മ​റ്റൊ​ന്നി​​െൻറ ന​വീ​ക​ര​ണം ന​ട​ക്കു​ന്നു. ജ​ന​റേ​റ്റ​റു​ക​ൾ​ക്ക് കാ​ല​പ്പ​ഴ​ക്ക​മു​ള്ള​തി​നാ​ൽ പു​തി​യൊ​രു പ​വ​ർ ഹൗ​സ് സ്ഥാ​പി​ക്കാ​ൻ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി റി​പ്പോ​ർ​ട്ടി​നാ​യി ​േഗ്ലാ​ബ​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി തു​ട​ങ്ങി. 

ജൂ​ൺ-​ന​വം​ബ​ർ കാ​ല​യ​ള​വി​ൽ പ്ര​തി​ദി​നം മൂ​ന്ന്​-​നാ​ല്​ മി​ല്യ​ൻ യൂ​നി​റ്റ്​ വൈ​ദ്യു​തി​യാ​ണ് ഇ​ടു​ക്കി​യി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന് ഒ​ന്നോ ര​ണ്ടോ മെ​ഷീ​നു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ മ​തി. അ​തി​നാ​ലാ​ണ് മ​ൺ​സൂ​ണി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നും സ​ത്യ​വാ​ങ്മൂ​ലം വ്യ​ക്ത​മാ​ക്കു​ന്നു.

കെ.​എ​സ്.​ഇ.​ബി​യു​ടെ 37 ഡാ​മു​ക​ൾ​ക്കും സ​മ​ഗ്ര അ​ടി​യ​ന്ത​ര ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കി. ഇ​തി​ന് കേ​ന്ദ്ര ജ​ല ക​മീ​ഷ​​െൻറ അം​ഗീ​കാ​ര​വു​മു​ണ്ട്. മേ​യ് അ​ഞ്ചു​മു​ത​ൽ എ​ട്ടു​വ​രെ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും മ​ൺ​സൂ​ൺ ഒ​രു​ക്ക​ങ്ങ​ൾ​ക്കു​മാ​യി എ​ട്ടു​ത​വ​ണ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. 

ഈ ​മാ​സം ഒ​ന്നി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ടു​ക്കി​യി​ലെ ജ​ല​നി​ര​പ്പ് 2338.46 അ​ടി​യാ​ണ് -സം​ഭ​ര​ണ​ശേ​ഷി​യു​ടെ 62.7 ശ​ത​മാ​നം. ബോ​ർ​ഡ് കൈ​കാ​ര്യം ചെ​യ്യു​ന്ന 18 റി​സ​ർ​വോ​യ​റു​ക​ളു​ടെ​യും ആ​കെ സം​ഭ​ര​ണ​ശേ​ഷി 3532 എം.​സി.​എം (മി​ല്യ​ൺ ക്യു​ബി​ക് മീ​റ്റേ​ഴ്സ്) ആ​ണ്. ഇ​വ​യി​ൽ സം​ഭ​രി​ച്ച​ത് 845.06 എം.​സി.​എം ജ​ലം. ഇ​ത്​ ആ​കെ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 23.9 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്നും വ​കു​പ്പ് കോ​ട​തി​യെ അ​റി​യി​ച്ചു. 

Tags:    
News Summary - Flood KSEB Kerala High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.