Posted On
date_range Updated On
date_range കരിപ്പൂരിൽ വിമാനം ഒന്നര മണിക്കൂർ മുമ്പ് പുറപ്പെട്ടു: 14 പേരുടെ യാത്ര മുടങ്ങി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വിമാനം ഒന്നര മണിക്കൂർ മുമ്പ് പുറപ്പെട്ടതിനെ തുടർന്ന് 14 പേരുടെ യാത്ര മുടങ്ങി. ശനിയാഴ്ച ദുബൈയിലേക്കുള്ള ഫ്ലൈ ദുൈബ വിമാനമാണ് നിശ്ചയിച്ച സമയത്തേക്കാൾ മുമ്പ് പുറപ്പെട്ടത്. നേരേത്ത നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം 3.15നായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ, 1.45ന് തന്നെ യാത്ര തിരിക്കുകയായിരുന്നു. ഇതോടെ ടിക്കറ്റ് എടുത്ത 14 പേർക്ക് യാത്ര പോകാനായില്ല.
യാത്ര മുടങ്ങിയതോടെ സമയമാറ്റം അറിയിച്ചില്ലെന്ന് പറഞ്ഞ് ഇവർ പ്രതിഷേധിച്ചു. ഒടുവിൽ വിമാന കമ്പനി അധികൃതർ ഇടപെട്ട് ഇവർക്ക് ശനിയാഴ്ച രാത്രിയിലേക്കുള്ള വിമാനത്തിലേക്ക് ടിക്കറ്റ് നൽകുകയായിരുന്നു. രാത്രി 11.50നുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണ് ഇവർക്ക് ടിക്കറ്റ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.