Posted On
date_range Updated On
date_range വിമാനം വൈകി; കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം
കൊണ്ടോട്ടി: ഗൾഫിലെ മൂടൽ മഞ്ഞിനെ തുടർന്ന് കരിപ്പൂരിൽ വിമാനം വൈകി. ഞായറാഴ്ച രാവിലെ 11.10ന് ഷാര്‍ജയിലേക്ക് പോവേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത്. ദമ്മാമില്‍നിന്ന് രാവിലെ 9.30ന് കരിപ്പൂരിലെത്തി തിരിച്ച് ഷാര്‍ജയിലേക്ക് പോവേണ്ട വിമാനമാണിത്.
ദമ്മാമില്‍ അനുഭവപ്പെട്ട മൂടല്‍ മഞ്ഞ് മൂലമാണ് വിമാനം വൈകിയത്. ഇതറിയാതെ കരിപ്പൂരിലെത്തിയ യാത്രക്കാര്‍ ബഹളം വെക്കുകയായിരുന്നു. എപ്പോള്‍ എത്തുമെന്ന് അറിയിക്കാന്‍ വിമാന കമ്പനി അധികൃതര്‍ക്കുമായില്ല. പിന്നീട് രാത്രി റിയാദിൽ നിന്നുള്ള വിമാനം വന്നതിന് ശേഷമാണ് ഷാർജയിലേക്ക് പുറപ്പെട്ടത്. വൈകിയ ദമ്മാം വിമാനവും രാത്രിയോടെ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.