കേന്ദ്ര വിജ്​ഞാപനം തിരിച്ചടിയാകുന്നു; ഫ്ലക്​സ്​ ഉൾപ്പെടെ പ്ലാസ്​റ്റിക്​ നിരോധനം നടക്കില്ല 

തിരുവനന്തപുരം: നിയമപരമായ തടസ്സങ്ങൾ കാരണം സമ്പൂർണ ഫ്ലക്​സ്​ ഉൾപ്പെടെ പ്ലാസ്​റ്റിക്​ നിരോധനം പ്രായോഗികമല്ലെന്ന്​ വിലയിരുത്തൽ. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തി​​െൻറ വിജ്ഞാപനമനുസരിച്ച് കേരളത്തില്‍ പ്ലാസ്​റ്റിക് നിരോധനത്തിന് നിയമപരമായ തടസ്സങ്ങള്‍ ഏറെയാണെന്ന്​ ശുചിത്വമിഷനും തദ്ദേശഭരണവകുപ്പും പറയുന്നു. അതിനാൽ പ്ലാസ്​റ്റിക്​ നിരോധനം പൂര്‍ണമായി നടപ്പാക്കുന്നതിൽനിന്ന്​ സര്‍ക്കാര്‍ പിന്മാറി​. 

പുനരുപയോഗമുണ്ടെങ്കില്‍ അത്തരം പ്ലാസ്​റ്റിക്കുകള്‍ നിരോധിക്കാന്‍ കഴിയില്ലെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. പരിസ്ഥിതിക്കും മണ്ണി​​െൻറ ജൈവഘടനക്കും അപകടമാണെന്ന് കണ്ടെത്തിയിട്ടും മള്‍ട്ടിലെയേര്‍ഡ് പ്ലാസ്​റ്റിക്​ നിരോധിക്കാന്‍ ഇനി കഴിയില്ല. കേന്ദ്രവിജ്ഞാപനം നിലനില്‍ക്കുന്നതിനാല്‍ ഇവ നിയമപരമായി ചോദ്യം ചെയ്യപ്പെടും. പുതിയ നിബന്ധനയനുസരിച്ച് ഫ്ലക്​സ്​ നിരോധിക്കാനോ നിയന്ത്രിക്കാനോ സര്‍ക്കാറിന്​​ ഇനി കഴിയില്ല.

 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്​റ്റിക്​ ക്യാരിബാഗുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താൻ 2016 ൽ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങള്‍ പ്ലാസ്​റ്റിക്​ ക്യാരിബാഗ്​ പിടിച്ചെടുക്കൽ തുടങ്ങി. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ പരിശോധനയും പിടിച്ചെടുക്കലും നിലച്ച സ്ഥിതിയാണ്. 

Tags:    
News Summary - Flex Ban in Kerala News-Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.