ബൈക്ക് യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്ന വണ്ടിപ്പെരിയാർ പഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ
Posted On
date_range Updated On
date_range ദേശീയ പതാക ഉപയോഗിച്ച് ഫ്ലാഗ് ഓഫ്; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസ്
കുമളി: ദേശീയ പതാക ഉപയോഗിച്ച് ബൈക്ക് യാത്ര ഫ്ലാഗ് ഓഫ് ചെയ്ത വണ്ടിപ്പെരിയാർ പഞ്ചായത്ത് സെക്രട്ടറി അശോക് കുമാറിനെതിരെ കേസ്. ഈ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
ചട്ടം ലംഘിച്ച് ദേശീയപതാക ഉപയോഗിച്ചത് ‘മാധ്യമം’ വാർത്തയായതോടെ കോട്ടയത്തെ മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്.
വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനു സമീപത്തായിരുന്നു ഫ്ലാഗ് ഓഫ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.