വാൽപ്പാറയിലെ പുഴയിൽ അഞ്ച് കോളജ് വിദ്യാർഥികൾ മുങ്ങിമരിച്ചു

അതിരപ്പിള്ളി: വാൽപ്പാറയിൽ വിനോദയാത്രക്കെത്തിയ അഞ്ച് കോളജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോയമ്പത്തൂർ ഉക്കടം എസ്.എൻ.എം.വി കോളജിലെ ബിരുദ വിദ്യാർഥികളും കോയമ്പത്തൂർ കിണത്തുകടവ സ്വദേശികളുമായ ധനുഷ്, അജയ്, വിനീത് കുമാർ, ശരത്ത്, നബീൽ എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് അപകടം. വാൽപ്പാറക്ക് മൂന്ന് കിലോമീറ്റർ അകലെ ചുങ്കം പുഴയിലാണ് അപകടം. അഞ്ച് ബൈക്കുകളിലായി എത്തിയ 10 അംഗ സംഘത്തിലുള്ളവരാണ് മരിച്ചത്. വാൽപ്പാറ സന്ദർശനത്തിനു ശേഷം തിരിച്ചുപോകുമ്പോൾ പുഴയിൽ കുളിക്കാനിറങ്ങിയ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു.

കൂടെയുള്ളവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് മൃതദേഹങ്ങൾ മുങ്ങിയെടുത്തു. മൃതദേഹങ്ങൾ വാൽപ്പാറ സർക്കാർ ആശുപത്രി മോർച്ചറിയിൽ. വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കൾ വാൽപ്പാറയിലേക്ക് തിരിച്ചിട്ടുണ്ട്.

Tags:    
News Summary - Five youth drowned in Sholayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.