ചെറുപുഴ (കണ്ണൂർ): കണ്ണൂരിൽ വാട്ടര്‍ ടാങ്കില്‍ അഞ്ച് വയസുകാരനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശി മണി - സ്വര്‍ള ദമ്പതികളുടെ മകന്‍ വിവേക് മുര്‍മു ആണ് മരിച്ചത്. ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയുടെ കെട്ടിട നിര്‍മാണത്തിനായി വെള്ളം സംഭരിക്കാന്‍ നിര്‍മിച്ച വാട്ടര്‍ ടാങ്കിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച വൈകീട്ട് നാലരയോടെ കുട്ടിയെ കാണാതായിരുന്നു. തെരച്ചിലിനിടെ ആശുപത്രി പരിസരത്തെ തുറന്നു കിടന്ന ടാങ്കിലെ വെള്ളത്തില്‍ മുങ്ങി മരിച്ചനിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് ചെറുപുഴ പൊലീസും പെരിങ്ങോമില്‍ നിന്ന് അഗ്‌നിരക്ഷാസേനയുമെത്തി മൃതദേഹം പുറത്തെടുത്തു.
മണിയും ഭാര്യയും ഇതേ ആശുപത്രി നടത്തുന്ന കോണ്‍വെന്റിന്റെ പറമ്പില്‍ പണിയെടുക്കുന്ന തൊഴിലാളികളാണ്. മൂന്നുവര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ ജോലിക്ക് എത്തിയത്. ചെറുപുഴ ജെ.എം.യു.പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാർഥിയാണ് മരിച്ച വിവേക് മുര്‍മു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.