ആലപ്പുഴ: കളിക്കുന്നതിനിടെ തോട്ടിൽ വീണ് അഞ്ചു വയസുകാരൻ മരിച്ചു. തകഴി ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാ ആണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ജെയ്സന്‍റെ മാതാവ് മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
വീട്ടുമുറ്റത്ത് നിന്ന് കളിച്ചിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശി പരിസരത്താകെ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. ഇവരുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാർ സമീപത്തെ തോട്ടിൽ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുട്ടിയുടെ മാതാവ് ആഷ വിദേശത്താണ്. പിതാവ് ജെയ്സൺ തിരുവല്ലയിലെ ആശുപത്രിയിൽ മെയിൽ നേഴ്സാണ്. പച്ച സെൻ്റ് സേവ്യേഴ്സ് യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി ജോസ് വിൻ സഹോദരനാണ്. ഇതേ സ്ഥലത്തുവെച്ച് എട്ട് വർഷം മുൻപ് ജെയ്സന്‍റെ സഹോദരിയുടെ രണ്ടര വയസുള്ള മകനും വെള്ളത്തിൽ വീണ് മരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.