Posted On
date_range Updated On
date_range സി.പി.എം ഓഫീസ് ആക്രമണം: അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ
തിരുവനന്തപുരം: കാട്ടാക്കട സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ. സംഘർഷത്തിൽ രണ്ട് സി.പി.എം പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സംഘർഷത്തിനുപിന്നിൽ രാഷ്ട്രീയ കാരണങ്ങളാണോ എന്ന കാര്യം വ്യക്തമല്ല.
വർഗീയ താൽപര്യമാണ് ആക്രമണത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. വടിവാൾ വീശി ഭീഷണിപ്പെടുത്തിയെന്നും സി.പി.എം പറയുന്നു. ഓഫീസിൽ ഇന്ന് രാവിലെ മന്ത്രി വി. ശിവൻകുട്ടി സന്ദർശനം നടത്തി.
എന്നാൽ, സംഭവത്തിൽ തങ്ങൾക്കു പങ്കില്ലെന്നും ഏതെങ്കിലും പ്രവർത്തകർ സംഭവത്തിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും എസ്.ഡി.പി.ഐ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.