Posted On
date_range Updated On
date_range പുതിയ അഞ്ച് എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ചു പേർ എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. കെ.യു ജനീഷ് കുമാർ (കോന്ന ി), എം.സി ഖമറുദ്ദീൻ (മഞ്ചേശ്വരം), വി.കെ പ്രശാന്ത് (വട്ടിയൂർക്കാവ്), ഷാനിമോൾ ഉസ്മാൻ (അരൂർ), ടി.ജെ. വിനോദ് (എറണാകുളം) എന്നിവരാണ് നിയമസഭ സമ്മേളനം തുടങ്ങിയ ആദ്യ ദിവസം സത്യപ്രതിജ്ഞ ചെയ്തത്.
എം.സി. ഖമറുദ്ദീനും ഷാനിമോൾ ഉസ് മാനും അല്ലാഹുവിന്‍റെ നാമത്തിലും കെ.യു ജനീഷ് കുമാറും വി.കെ പ്രശാന്തും സഗൗരവവും ടി.ജെ വിനോദ് ദൈവനാമത്തിലും ആണ് സത്യവാചകം ചൊല്ലിയത്. എം.സി. ഖമറുദ്ദീൻ കന്നഡ ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
പുതിയതായി സത്യപ്രതിജ്ഞ ചെയ്ത അഞ്ച് എം.എൽ.എമാരെയും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സഭയിലേക്ക് സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.