Posted On
date_range Updated On
date_range കോഴിക്കോട് മെഡിക്കൽ കോളജിൽ പിഞ്ചുകുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ചാലിയം സ്വദേശി മുഹമ്മദ് ഷെരീഫിൻെറ മകൻ മുഹമ്മദ് റസിയാനാണ് മരിച്ചത്.
പനിയെ തുടർന്ന് ഇന്ന് രാവിലെ ആറുമണിക്കാണ് മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ 6.15ഓടെ കുഞ്ഞ് മരിക്കുകയായിരുന്നു.
കുഞ്ഞിന് അപസ്മാരവും കടുത്ത പനിയുമുണ്ടായിരുന്നു. ശേഷം നടത്തിയ ആൻറിജൻ ടെസ്റ്റിലാണ് കുഞ്ഞ് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങൾക്കും പി.സി.ആർ ടെസ്റ്റ് കൂടി നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.