Representational Image
കണ്ണൂർ: ചപ്പാരപ്പടവ് എടക്കോമിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു. കണാരംവയലിലെ ചെറുവക്കോടൻ ശ്യാമളയുടെ തൊഴുത്തിലെ പശുക്കളാണ് ചത്തത്. ഇവരുടെ ഉപജീവനമാർഗമായിരുന്നു പശുവളർത്തൽ. ഇന്ന് പുലർച്ചെയാണ് സംഭവം.
തൊഴുത്തിൽ വെളിച്ചം നൽകാനിട്ട വയറിൽ നിന്നുള്ള വൈദ്യുതിയേറ്റാണ് മരണം. വയർ ഷോർട്ടായി തൊഴുത്തിലെ തകരഷീറ്റിലേക്ക് വൈദ്യുതി പ്രവഹിക്കുകയായിരുന്നു. ഇതുവഴിയാണ് പശുക്കൾക്ക് ഷോക്കേറ്റത്. 10 പശുക്കളാണ് ശ്യാമളക്കുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.