കൊല്ലം: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവ് എ. ആൻഡ്രൂസ് (79) അന്തരിച്ചു. കടലിനെയും മത്സ്യങ്ങളെയും കുറിച്ച് ആധികാരികമായി പറയാൻ കഴിയുന്ന കൊല്ലത്തെ പ്രമുഖനായിരുന്നു ഇദ്ദേഹം.
മത്സ്യത്തൊഴിലാളികളുടെ അവകാശ പോരാട്ടത്തിലും മുൻനിരയിൽ പ്രവർത്തിച്ചു. കടൽപ്പാട്ടുകളും അനുഭവ കഥകളും എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കവിതാ സമാഹാരം ഇംഗ്ലീഷിലേക്കും മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്ക്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് പോർട്ട് കൊല്ലം പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.