????????

മത്സ്യത്തൊഴിലാളി അച്ചൻകോവിലാറ്റിൽ വീണ്​ മരിച്ചു

ചെങ്ങന്നൂർ: മത്സ്യത്തൊഴിലാളി ആറ്റിൽ വീണ് മരിച്ചു. ചെറുകോൽ ഒമ്പതാം വാർഡിൽ കറുക തെക്കേതിൽ വീട്ടിൽ ജി. അംബ്രോസ്​ (63) ആണ്​ മരിച്ചത്​. അച്ചൻകോവിലാറ്റിൽ ചെന്നിത്തല ചെറുകോൽ
പ്രായിക്കര പറക്കടവിൽ വലവലിച്ച് കയറ്റുന്നതിനിടെ ആറ്റിൽ വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ്​ സംഭവം.

മാവേലിക്കര ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിൽ 11.30ഓടെ മൃതദേഹം കണ്ടെടുത്തു. മാവേലിക്കര ജില്ല ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. 

ഭാര്യ: പുഷ്പമ്മ. മക്കൾ: ജെസ്​റ്റിൻ സെബാസ്​റ്റ്യൻ, ത്സാൻസി. മരുമക്കൾ: ഷിജുസാബു, ജിൻസി ലക്ഷ്മി. സംസ്​കാരം പിന്നീട്.

Tags:    
News Summary - fisherman died in river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.