നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: നീണ്ടകരയിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് കൊല്ലങ്കോട് സ്വ ദേശി സഹായ രാജുവിന്‍റെ മൃതദേഹം അഞ്ച് തെങ്ങ് തീരത്ത് നിന്നാണ് കണ്ടെത്തിയത്. തീരത്തടിഞ്ഞ മൃതദേഹം ഫിഷറീസ് വകുപ്പ ് അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് മൂന്നു പേരെ കാണാതായത്. മത്സ്യബന്ധനത്തിനിടെ ഇവർ സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. തമിഴ്നാട് കൊല്ലങ്കോട് നീരോടി പൊഴിയൂർ സ്വദേശികളായ രാജു, ജോൺ ബോസ്കോ എന്നിവരെ കണ്ടെത്താനുണ്ട്. തീരരക്ഷാസേനയും മറൈൻ എൻഫോഴ്സ്മെന്‍റും ഫിഷറീസ് വകുപ്പും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.

കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നിന്ന് കാണാതായ നാലു മത്സ്യത്തൊഴിലാളികൾ തിരിച്ചു വന്നിരുന്നു. പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി, കൊച്ചുപള്ളി, സ്വദേശികളായ യേശുദാസൻ, ആന്‍റണി എന്നിവരാണ് തീരത്ത് മടങ്ങിയെത്തിയത്.

Tags:    
News Summary - Fisherman Body Found in Kollam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.