സ്നേ​ഹ​തീ​ര​ത്ത് ആ​ദ്യ അ​ക്ഷ​ര വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു

തൃശൂർ: ‘അ’ എന്നത് ഇനി വെറുമൊരു അക്ഷരമല്ല. അറ്റമില്ലാത്ത സ്നേഹത്തി​െൻറ പേരാണ്. ‘സ്നേഹതീരം’ എന്ന ദേശത്തി​െൻറ ഓരത്ത് ഒന്നിച്ചുകൂടിയ നാട്ടുകാരെ സാക്ഷിയാക്കി ആദ്യത്തെ അക്ഷരവീടിന് തറക്കല്ലിട്ടു.  കേരളത്തി​െൻറ അഭിമാനമായി ട്രാക്കില്‍ സ്വര്‍ണം വാരിയണിഞ്ഞ രഖില്‍ ഘോഷെന്ന അത്ലറ്റിനായി സമര്‍പ്പിക്കുന്ന സ്നേഹക്കൂടി​െൻറ തറക്കല്ലിടല്‍ സി.എൻ. ജയദേവന്‍ എം.പി നിര്‍വഹിച്ചു.

മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും യു.എ.ഇ എക്സ്ചേഞ്ചും എൻ.എം.സി ഗ്രൂപ്പും ചേര്‍ന്നൊരുക്കുന്ന ‘അക്ഷരവീട്’ പദ്ധതിയിലെ ആദ്യ വീടാണ് കായികതാരമായ രഖില്‍ ഘോഷിനായി ഒരുങ്ങുന്നത്. തളിക്കുളം സ്നേഹതീരം റോഡിലെ എസ്.എൻ.കെ എല്‍.പി സ്കൂള്‍ അങ്കണത്തില്‍ ഒത്തുചേര്‍ന്ന നാട്ടുകാരെയും രഖില്‍ ഘോഷി​െൻറ മാതാപിതാക്കളെയും കൂട്ടുകാരെയും സാക്ഷിയാക്കിയാണ് തറക്കല്ലിട്ടത്. സമൂഹത്തില്‍നിന്ന് സ്നേഹത്തി​െൻറ കണങ്ങള്‍ ഒലിച്ചുപൊയ്ക്കൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവ് കൂടിവരുന്നുവെന്ന് ജയദേവന്‍ എം.പി പറഞ്ഞു.

നാടി​െൻറ അഭിമാനമായി മാറിയ ഒരു ചെറുപ്പക്കാര​െൻറ കൈയില്‍ സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച അക്ഷരവീട് പദ്ധതിയുടെ ചെയര്‍മാനും ഹാബിറ്റാറ്റി​െൻറ തലവനുമായ ജി. ശങ്കര്‍ പറഞ്ഞു. നാടിനായി ഏറെ നല്‍കിയ ഈ കായിക താരത്തിന് സ്നേഹത്തോടെ തിരിച്ചു നല്‍കുന്ന ഉപഹാരമാണ് ആദ്യത്തെ അക്ഷരവീടെന്ന് പദ്ധതി സമര്‍പ്പണം നിര്‍വഹിച്ച മാധ്യമം -മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ചൂണ്ടിക്കാട്ടി. ബിസിനസി​െൻറ അംശം പോലുമില്ലാത്ത, അര്‍ഹരായ മനുഷ്യര്‍ക്ക് പൂര്‍ണമായും ഉപകാരപ്പെടുന്ന പദ്ധതിയാണിതെന്നും 51 വീടുകള്‍ കൊണ്ട് ഇതവസാനിക്കില്ലെന്നും ‘അമ്മ’ സെക്രട്ടറിയും പദ്ധതിയുടെ സംസ്ഥാന ഓര്‍ഗനൈസിങ് കമ്മിറ്റി അംഗവുമായ ഇടവേള ബാബു വ്യക്തമാക്കി.

രഖിലി​െൻറ യാത്രയില്‍ ഇനി മുതല്‍ വലിയൊരു കൂട്ടമുണ്ടെന്ന് യു.എ.ഇ എക്സ്ചേഞ്ച് അസോസിയേറ്റ് ഡയറക്ടര്‍ മൊയ്തീന്‍ കോയ അഭിപ്രായപ്പെട്ടു. തളിക്കുളം പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രജനി, വാര്‍ഡ് അംഗം ഹാറൂൻ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ സജിത കുര്‍ണി, സന്ധ്യ രാമകൃഷ്ണൻ, പി.കെ. സുഭാഷിതൻ, സിന്ധു ബാലൻ, സുല്‍ഫിക്കര്‍, സുമന ജോഷി, കൃഷ്ണ ഘോഷ്, ഷൗക്കത്തലി, യു.എ.ഇ എക്സ്ചേഞ്ച് കേരള ബിസിനസ് മേധാവി ഹരിശങ്കർ, ലാമിയ സിൽക്സ് ഡയരക്ടർ മൻസൂർ, മാധ്യമം സീനിയര്‍ ജനറല്‍ മാനേജര്‍ സിറാജ് അലി, ജനറല്‍ മാനേജര്‍ കളത്തില്‍ ഫാറൂഖ്, പുല്ലാങ്കുഴല്‍ കലാകാരന്‍ മുരളി നാരായണ്‍ എന്നിവര്‍ പങ്കെടുത്തു. മാധ്യമം പബ്ലിഷര്‍ ടി.കെ. ഫാറൂഖ് സ്വാഗതവും റീജനല്‍ മാനേജര്‍ ജഹര്‍ഷ കബീര്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - first akshara veedu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.