'മരിച്ചാലും യു.ഡി.എഫിനെ തള്ളിപ്പറയില്ല, അഭിമുഖം അടർത്തിമാറ്റി നൽകിയത്​ ഗൂഢാലോചന'-വിശദീകരണവുമായി ഫിറോസ്​ കുന്നംപറമ്പിൽ

പാലക്കാട്: യു.ഡി.എഫിനെ തള്ളി പറഞ്ഞിട്ടില്ലെന്നും മരിച്ചാലും യു.ഡി.എഫിനെ തള്ളിപ്പറയില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ. 15 മിനിറ്റ് നീണ്ട അഭിമുഖത്തിൽ നിന്നും പല ഭാഗങ്ങൾ മാത്രമെടുത്ത് ചേർത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചാനലുകൾ വാർത്ത നൽകിയിരിക്കുന്നതെന്നും ഫിറോസ് ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചു.

നിയോജക മണ്ഡലത്തിലെ കാര്യങ്ങളെ കുറിച്ചാണ് ആദ്യം ചോദിച്ചത്. അവസാന ചോദ്യം മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചായിരുന്നു. എന്നാൽ ആ ഭാ​ഗം മാത്രമാണ് ചാനലുകാർ കാണിച്ചത്. മണ്ഡലത്തിലെ പ്രചാരണപ്രവർത്തനങ്ങളെക്കുറിച്ചാണ് ആദ്യം പറഞ്ഞത്. തവനൂർ നിയോജകമണ്ഡലത്തിൽ ഭൂരിപക്ഷം കുറക്കാൻ സാധിച്ചതിൽ എനിക്കൊപ്പം പ്രവർത്തിച്ച പ്രവർത്തകർക്ക് നന്ദി അറിയിക്കുകയാണ് ചെയ്തത്. ഇക്കാര്യങ്ങളെ വളച്ചൊടിച്ച് താൻ യു.ഡി.എഫിനെ തള്ളിപറഞ്ഞു എന്ന് പറയുന്നത് ശരിയല്ല. മുഖ്യമന്ത്രിയെ എല്ലാവരും ആശംസിച്ചതുപോലെ മാത്രമേ താനും പറഞ്ഞിട്ടുള്ളൂ. ഈ രീതി ശരിയല്ല. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഫിറോസ് കുന്നംപറമ്പിൽ കൂട്ടിച്ചേർത്തു.

Full View




Tags:    
News Summary - Firos Kunnamparambil, Thavanoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.