മോഷണക്കേസ് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്ന കേരള പൊലീസ് സംഘം

അജ്മീറിൽ കേരള പൊലീസിന് നേരെ വെടിവെപ്പ്; ആക്രമിച്ച മോഷണക്കേസ് പ്രതികളെ കീഴ്പ്പെടുത്തി

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ മോഷണ സംഘത്തെ പിടികൂടുന്നതിനിടെ കേരള പൊലീസിന് നേരെ വെടിവെപ്പ്. കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘത്തിന് നേരെയുണ്ടായ വെടിവെപ്പിൽ ആർക്കും പരിക്കില്ല. അതേസമയം, പ്രതികളായ ഉത്തരാഖണ്ഡ് സ്വദേശി ഷെഹ്സാദി, സാജിദ് എന്നിവരെ പൊലീസ് പിടികൂടി.

കേരളത്തിൽ നടന്ന 45 ലക്ഷം രൂപയുടെ മോഷണക്കേസിലെ പ്രതികളെ പിടികൂടാനാണ് കേരള പൊലീസിന്‍റെ പ്രത്യേക സംഘം അജ്മീറിലെത്തിയത്. അജ്മീർ പൊലീസിന്‍റെ സഹായത്തോടെ പ്രതികളെ പിടികൂടുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.

ഇന്നലെ രാത്രിയാണ് കേരള-അജ്മീർ പൊലീസ് സംഘം പ്രതികളെ പിടികൂടാനുള്ള സംയുക്ത ഓപറേഷൻ നടത്തിയത്. കമാലി ഗേറ്റിന് സമീപത്തെ ദർഗയിലെത്തിയപ്പോൾ പ്രതികളെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് പൊലീസിന് നേരെ പ്രതികൾ നാല് റൗണ്ട് വെടിയുതിർത്തത്.

പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

മൂന്ന് മണിക്കൂർ നീണ്ട ശ്രമഫലമായി പ്രതികളെ പൊലീസ് സംഘം കീഴ്പ്പെടുത്തി. പ്രതികളുടെ കൈയിൽ നിന്ന് രണ്ട് പിസ്റ്റലുകളും വെടിയുണ്ടകളും കണ്ടെടുത്തു. നിരവധി കേസുകളിൽ പ്രതികളാണ് ഇവർ.

Tags:    
News Summary - Firing at Kerala Police in Ajmer, Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.