കാസർഗോഡ് ജില്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫയർഫ്ലൈസ് (www.firefliesforhope.org) കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വർക്കലയിൽ 'അടയാളങ്ങൾ' എന്ന പേരിൽ കലാപ്രദർശന വിപണന മേള സംഘടിപ്പിക്കും. ഫെബ്രുവരി 14 ഞായറാഴ്ച വർക്കല ക്ലിഫ് പരിസരത്ത് കലാസൃഷ്ടികളുടെ പ്രദർശനവും വിൽപ്പനയും നടക്കും.
മേളയിൽ നിന്നുള്ള വരുമാനം ഫയർഫ്ലൈസിന്‍റെ 'കളർ സ്മൈൽ' പ്രോജക്ടിന്‍റെ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് സംഘാടകർ പറഞ്ഞു. പ്രദർശന മേളയിലേക്ക് കലാസൃഷ്ടികൾ സമർപ്പിക്കാൻ തയ്യാറുള്ളവർ 9048460325, 7025118733 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.