പൂവംതുരുത്ത് സബ് സ്റ്റേഷനില്‍ വന്‍തീപിടുത്തം

കോട്ടയം: പൂവംതുരുത്ത് 220 കെ.വി സബ് സ്റ്റേഷനിലെ ട്രാന്‍സ്ഫോര്‍മറില്‍ വന്‍ തീപിടുത്തം. വ്യാഴാഴ്ച രാത്രി 10.20 ഓടെയാണ് സംഭവം. സംഭവത്തത്തെുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം തടസപ്പെട്ടു. കിഴക്കന്‍ മേഖലയില്‍ പൊന്‍കുന്നംവരെ രാത്രി വൈകിയും വൈദ്യുതി തടസപ്പെട്ടു. ബദല്‍ സംവിധാനം ഉപയോഗിച്ചാണ് കോട്ടയം നഗരം ഉള്‍പ്പെടെയുള്ള പല മേഖലകളിലും വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്. 200 മെഗാവാട്ട് ആംപിയര്‍ ശേഷിയുള്ള ട്രാന്‍സ്ഫോര്‍മറിലാണ് അഗ്നിബാധ ഉണ്ടായത്. തീ പിടുത്തത്തിന് കാരണം ഇപ്പോഴും കണ്ടത്തെിയിട്ടില്ല. കോട്ടയത്തുനിന്നും ചങ്ങനാശേരിയില്‍നിന്നും അഗ്നിശമനസേന യൂനിറ്റ് എത്തിയാണ് തീ അണച്ചത്. പൂര്‍ണമായും അഗ്നിക്കിരയായ ട്രാന്‍സ്ഫോര്‍മറില്‍ വെള്ളം ഉപയോഗിച്ച് തീ കെടുത്താനാവാത്തതിനാല്‍ പ്രത്യേകതരം പത പമ്പ് ചെയ്താണ് (ഫോഗിങ്) തീ കെടുത്തിയത്.  ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിക്കാതിരിക്കാന്‍ മണിക്കൂറുകളോളം തണുപ്പിക്കുന്ന പ്രവര്‍ത്തനവും നടത്തി. കോട്ടയം യൂനിറ്റ് സ്റ്റേഷന്‍ ഓഫീസര്‍ ശിവദാസന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ സുവികുമാര്‍, ലീഡിങ് ഫയര്‍മാന്‍ അജിത് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
 

Tags:    
News Summary - fire kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.