സെക്രട്ടറിയേറ്റിൽ തീപിടിത്തം; ഫയലുകൾ കത്തി നശിച്ചു, സംഘർഷാവസ്ഥ
പ്രതിപക്ഷ ഇടപെടൽ ദുരൂഹം -ഇ.പി. ജയരാജൻ
തീപിടിത്തമുണ്ടായ ഉടൻ പ്രതിപക്ഷ നേതാക്കൾ ഇടപെട്ടത് ദുരൂഹമാണെന്ന് മന്ത്രി ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അവർക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്. ബി.ജെ.പി നേതാക്കൾ സെക്രട്ടറിയേറ്റ് മന്ദിരത്തിൽ ചാടിക്കയറി വന്നത് ദുരൂഹമാണ് -മന്ത്രി പറഞ്ഞു.
പ്രധാനഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി
പ്രധാനഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണി മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച പൊതുഭരണ വകുപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ മറ്റു ജീവനക്കാര്‍ ക്വാറൻറീനിലായിരുന്നു. രണ്ട് ജീവനക്കാര്‍ മാത്രമാണ് ചൊവ്വാഴ്ച ജോലിക്ക് എത്തിയത്. വിവിധ ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചത്. നാല് മാസത്തിന് മുന്‍പുള്ള ഫയലുകളാണിവ. പ്രധാന ഫയലുകളൊന്നും പ്രസ്തുത മുറിയില്‍ ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
യു.ഡി.എഫ് കുത്തിയിരുന്ന് പ്രതിഷേധം
സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളുടെ ഫയൽ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് സെക്രട്ടറിയേറ്റ് മന്ദിരത്തിലെ തീപിടിത്തമെന്നാരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിനുമുന്നിൽ കുത്തിയിരുന്നു പ്രതിഷേധം തുടങ്ങി
തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിൽ. സംഭവത്തില്‍ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.