കോഴിക്കോട് മർകസ് കോംപ്ലക്സിൽ വൻ തീപിടിത്തം

കോഴിക്കോട്: മാവൂർ റോഡിൽ മർകസ് കോംപ്ലക്സിൽ പള്ളിയോട് ചേർന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. മർകസ് പള്ളിയുടെ പടിഞ്ഞാറ് വശത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഐ.എ.എം.ഇ കോർപറേറ്റ് ഓഫിസിലാണ് രാത്രി 11 മണിയോടെ തീപിടുത്തമുണ്ടായത്.

 സുന്നി മാനേജ്മെന്റ് അസോസിയേഷൻ ഓഫിസും മറ്റ് നിരവധി ഓഫിസുകളും സ്ഥാപനങ്ങളും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. ഓഫിസ് മുറിയിലെ ഫയലുകളും പുസ്തകങ്ങളും ഫർണിച്ചറുകളും പൂർണമായി കത്തി നശിച്ചു.

ബീച്ച്, മീഞ്ചന്ത ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ അഞ്ച് യൂനിറ്റ് ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ പള്ളിയിലേക്കും തൊട്ടടുത്ത മറ്റ് കെട്ടിടങ്ങളിലേക്കും തീ പടരാതെ കാത്തു.



Tags:    
News Summary - fire broke out in Markaz Complex Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.