Posted On
date_range Updated On
date_range ചേർത്തലയിലെ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിത്തം
ആലപ്പുഴ ചേർത്തലയിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിത്തം. പള്ളിപ്പുറത്ത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ജില്ലയുടെ പല മേഖലകളില്‍ നിന്നായി എട്ട് യൂനിറ്റ് ഫയർഫോഴ്‌സ് എത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്. തീ നിയന്ത്രണവിധേയമായതാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
ഫാക്ടറി പൂര്‍ണമായും തീപിടിച്ചു കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. അപകടകാരണം വ്യക്തമല്ല. തീപടരുന്നത് കണ്ട സമീപവാസികളാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.