ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപിടിത്തം

എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിത്തം. ആറ് ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഇടങ്ങളിലേക്ക് തീ വ്യാപിപ്പിക്കുന്നുണ്ട്. മാലിന്യൂക്കൂമ്പാരത്തിന് തീ പടര്‍ന്നുപിടിച്ചതോടെ പെട്ടെന്ന് ആളുകള്‍ സംഭവമറിഞ്ഞ് ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു.

വൈകീട്ട് നാലരയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ത്തന്നെ കൂടുതല്‍ അഗ്നിശമന സേനാ വിഭാഗത്തിന്‍റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പും ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Tags:    
News Summary - Fire breaks out at Brahmapuram waste plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.