ശ​ത്രു​ഘ്ന​ൻ മു​ഖ്യ

കരിഓയിൽ സംസ്കരണ കമ്പനിയിൽ തീപിടിത്തം; അന്തർസംസ്ഥാന തൊഴിലാളി മരിച്ചു

ആ​ലു​വ: എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ക​രി​ഓ​യി​ൽ സം​സ്ക​ര​ണ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. സി.​ജെ. ലൂ​ബ്രി​ക്ക​ൻ​റ്സ് എ​ന്ന ക​മ്പ​നി​യി​ലാ​ണ് വ്യാ​ഴാ​ഴ്ച അ​പ​ക​ടം. ബി​ഹാ​ർ സ്വ​ദേ​ശി ശ​ത്രു​ഘ്ന​ൻ മു​ഖ്യ (42)യാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ​യാ​ണ് അ​പ​ക​ടം.

തെ​ർ​മി​ക് ഫ്ലൂ​യി​ഡ് ഹീ​റ്റ​റി​നാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. ഇ​വി​ടെ​നി​ന്ന് ക​രി​ഓ​യ​ലി​ലേ​ക്കും സം​സ്ക​രി​ച്ച ഓ​യി​ലി​ലേ​ക്കും ക​മ്പ​നി​യു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പ​ട​രു​ക​യാ​യി​രു​ന്നു. ഹീ​റ്റ​റി​ന് തീ​പി​ടി​ച്ച​പ്പോ​ൾ അ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ്​ ശ​ത്രു​ഘ്ന​ൻ മു​ഖ്യ മ​രി​ച്ച​ത്. ഇ​യാ​ൾ ക​ത്തി​ക്ക​രി​ഞ്ഞു. ക​മ്പ​നി​യി​ലെ മൂ​ന്ന് ബോ​യ്‍ല​ർ, ടാ​ങ്ക്, വാ​ക്വം പ​മ്പ് തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു.

ഏ​ലൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി. ആ​ലു​വ, തൃ​ക്കാ​ക്ക​ര, ക്ല​ബ് റോ​ഡ്, പ​റ​വൂ​ർ, ഗാ​ന്ധി നാ​ഗ​ർ, മ​ട്ടാ​ഞ്ചേ​രി, വൈ​പ്പി​ൻ എ​ന്നീ യൂ​നി​റ്റു​ക​ളും എ​ഫ്.​എ.​സി.​ടി​യി​ലെ ഫോം ​ടെ​ൻ​ഡ​റും അ​ഗ്നി​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ഏ​താ​ണ്ട് ഒ​ന്ന​ര മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

ജി​ല്ല ഫ​യ​ർ ഓ​ഫി​സ​ർ ഹ​രി​കു​മാ​ർ, ഏ​ലൂ​ർ സ്‌​റ്റേ​ഷ​ൻ ഓ​ഫി​സ​ർ വി.​എ​സ്. ര​ജ്ഞി​ത് കു​മാ​ർ, ഫ​യ​ർ ഓ​ഫി​സ​ർ സു​ജി​ത് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. ശ​ത്രു​ഘ്ന​ൻ മു​ഖ്യ​യു​ടെ മൃ​ത​ദേ​ഹം ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Tags:    
News Summary - Fire breaks out at black oil processing company; interstate worker dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.