Posted On
date_range Updated On
date_range ആന്ത്രോത്ത് ദ്വീപിലെ വീട്ടിൽ തീപിടിത്തം; കുട്ടികളടക്കം മൂന്ന് മരണം
കൊച്ചി: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികളടക്കം മൂന്നു പേർ മരിച ്ചു. പാട്ടകൽ വീട്ടിൽ മുഹമ്മദ് ഫരീദ് പി. (26), മുഹമ്മദ് റയാൻ പി. (മൂന്നര), സയ്യിദ് മുഹമ്മദ് അബൂ സാലിഹ് പി. (നാല്) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ ജുബൈയിരത്ത്, റാബിയ എന്നിവരെ വിദഗ്ധ ചികിത്സക്ക് ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീടിന്‍റെ ഒന്നാം നിലയിലുണ്ടായ തീപിടിത്തത്തിൽ അകപ്പെട്ട കുട്ടികളെ രക്ഷിക്കാൻ പോയപ്പോഴാണ് ഫരീദിന് പൊള്ളലേറ്റത്.
ലക്ഷദ്വീപ് ഫയർ പൊലീസും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.