ശബരിമല: സമരവും സംഘർഷവും പതിവായതോടെ തിരക്ക് കുറഞ്ഞത് വിശ്വാസികൾക്ക് നൽകുന്നത് സുഖദര്‍ശനം. പൊലീസ് നിയന്ത്രണങ്ങളെ ചൊല്ലി വിവാദം ഉയരുേമ്പാഴും തൊഴുതിറങ്ങുന്നവർ പങ്കുെവക്കുന്നത് നിറഞ്ഞ സന്തോഷം. വഴിപാടുകള്‍ സുഗമമായി നടത്താനും കഴിയുന്നു. നെയ്യഭിഷേകം നടത്തുന്നതിന് കൂടുതല്‍ സമയം ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയതും അനുഗ്രഹമായി.
നിയന്ത്രണം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സന്നിധാനത്ത് എത്തിയതോടെ ബോധ്യപ്പെട്ടതായി തമിഴ്നാട് കാഞ്ചീപുരത്തുനിന്ന് കുട്ടികള്‍ ഉള്‍പ്പെടെ 22 അംഗ സംഘത്തോടൊപ്പം എത്തിയ ശക്തിവേല്‍ സ്വാമി പറഞ്ഞു.
പൊലീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവർക്ക് ലഭിക്കുന്ന സഹായങ്ങളിലും ഇവര്‍ക്ക് തൃപ്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.