തിരുവനന്തപുരം: നാഗ്പൂരില്‍ ദേശീയ സൈക്കിൾ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാൻ പോയി മരണപ്പെട്ട നിദ ഫാത്തിമയുടെ കുടുംബത്തിന് സാമ്പത്തികസഹായം നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം തീരുമാനിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയെ അറിയിച്ചു. എച്ച്. സലാമിന്‍റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കായികരംഗത്തെ അസോസിയേഷനുകൾ തമ്മിലുള്ള കിടമത്സരം ഇത്തരം നിരവധി സംഭവങ്ങൾക്ക് കാരണമാകുന്നുണ്ട്. നിദയുടെ മരണം സംബന്ധിച്ച് സൈക്കിൾ പോളോ അസോസിയേഷൻ സെക്രട്ടറിയോട് സ്പോർട്സ് കൗൺസിൽ റിപ്പോർട്ട് തേടി. നിർധന കുടുംബമാണ് കുട്ടിയുടേത്. അതിനാൽ ഉചിതനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.