ശമ്പള, പെൻഷൻ വിതരണത്തിന്​ കെ.എസ്​.ആർ.ടി.സിക്ക്​ 130 കോടി

തിരുവനന്തപുരം: പെന്‍ഷനും ശമ്പള കുടിശ്ശികയും വിതരണംചെയ്യാന്‍ കെ.എസ്.ആർ.ടി.സിക്ക്​ അടിയന്തരമായി 130 കോടി അനുവദിക്കാന്‍ ധനമന്ത്രി നിർദേശം നൽകി. പെന്‍ഷന്‍ വിതരണത്തിന് എല്ലാമാസവും സര്‍ക്കാര്‍ വിഹിതമായ 30 കോടി മുന്‍കൂറായി നല്‍കുന്നുണ്ട്. ഇതിനുപുറമെ 100 കോടി കൂടി നല്‍കാനാണ് മന്ത്രി ഉത്തരവിട്ടത്.

കെ.എസ്​.ആർ.ടി.സിയെ അടിമുടി പുനഃസംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് തീരുമാനം നടപ്പാക്കുന്നതി‍​​െൻറ ഭാഗമായാണ് അടിയന്തരമായി പണം നല്‍കുന്നത്. ചൊവ്വാഴ്​ച തന്നെ പണം നല്‍കണമെന്നാണ് ധനസെക്രട്ടറിക്ക്​​ നൽകിയ നിർദേശം.

കെ.എസ്​.ആർ.ടി.സി ശമ്പള, പെൻഷൻ വിഷയം മൂന്ന്​ മാസത്തിനകം പരിഹരിക്കു​െമന്ന്​ തിങ്കളാഴ്​ച മന്ത്രി വ്യക്​തമാക്കിയിരുന്നു. ​ശമ്പളവും പെൻഷനും മുടങ്ങിയ സാഹചര്യത്തിൽ ജീവനക്കാരും പെൻഷൻകാരും സമരപാതയിലാണ്​. 

Tags:    
News Summary - finance ministry allowed 130 crore to KSRTC Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.