പെൻഷൻ പ്രായം കൂട്ടില്ലെന്ന് ധനമന്ത്രി; ‘പെൻഷൻ കൊടുത്ത് തീർക്കാനാണ് മുൻഗണന’

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെൻഷൻ വർധിപ്പിക്കലല്ല, കൊടുത്ത് തീർക്കാനാണ് മുൻഗണന നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ബജറ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക സമ്മർദമുണ്ടെങ്കിലും നിയമന നിരോധനം ഏർപ്പെടുത്തില്ല. സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് കൂട്ടേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ സമവായം വേണം. ഓരോ വകുപ്പിലും കാലോചിത പരിഷ്കരണം ആവശ്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി.

പൊതു ചെലവ് കൂടുന്നു. വരവും ചെലവും തമ്മിലുള്ള ബാലൻസ് അനിവാര്യമാണ്. 3,000 കോടി രൂപ കൊടുത്ത് തീർക്കാനുണ്ട്. കിഫ്ബി റോഡുകളിൽ ടോൾ പിരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ കൂട്ടിച്ചേർത്തു.

നാളെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കും. 

Tags:    
News Summary - Finance Minister will not increase the pension age and will not impose a ban on recruitment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.