കക്കോടി: പൊതുമേഖലകളിൽ നിറഞ്ഞുനിന്ന പി.കെ. ജമാലിന് നിറകണ്ണുകളോടെ നാട് വിട നൽകി. ശനിയാഴ്ച രാത്രി അന്തരിച്ച പി.കെ. ജമാലിന്റെ ഭൗതികശരീരം കാണാനും വിട നൽകാനും നാനാതുറകളിലുള്ളവർ രാത്രിയോടെത്തന്നെ കക്കോടിയിലെ വീട്ടിലെത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കക്കോടി ജുമുഅത്ത് പള്ളിയിലെ മയ്യിത്ത് നമസ്കാരത്തിനു ശേഷം ഖബറടക്കി.
കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ സർവരുമായി ഇടപെട്ടിരുന്ന പി.കെ. ജമാലിന് സൗഹൃദത്തിന്റെ വലിയൊരു ശൃംഖലതന്നെയുണ്ടായിരുന്നു. വിയോഗമറിഞ്ഞ് നൂറുകണക്കിനാളുകൾ അവസാനമായി ഒരു നോക്കുകാണാൻ വീട്ടിലെത്തി. ഏത് ഉന്നതസ്ഥാനം അലങ്കരിക്കുമ്പോഴും സാധാരണക്കാരുടെ ഇടയിലായിരുന്നു അദ്ദേഹം ജീവിച്ചത്. മന്ത്രി എ.കെ. ശശീന്ദ്രൻ, ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബുറഹ്മാൻ, ഹുസൈൻ മടവൂർ, എം.ഐ. അബ്ദുൽ അസീസ്, ഒ. അബ്ദുറഹിമാൻ, വി.കെ. ഹംസ, ടി.കെ. ഫാറൂഖ്, വി.എം. ഇബ്രാഹീം, വി.എ. കബീർ, ശൈഖ് മുഹമ്മദ് കാരകുന്ന്, ടി.എൻ. അബ്ദുൽ ലത്തീഫ് മദനി, മാമ്പറ്റ ശ്രീധരൻ, ടി.കെ. ഉബൈദ്, റസാഖ് പാലേരി, ഫൈസൽ പൈങ്ങോട്ടായി, ടി.കെ. മാധവൻ തുടങ്ങി നിരവധി ആളുകൾ വീട്ടിലെത്തിയിരുന്നു.
ഖബറടക്കത്തിനു ശേഷം കക്കോടി മഹല്ല് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ മഹല്ല് പ്രസിഡന്റ് എം. ആലിക്കോയ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മുൻ അമീർ എം.ഐ. അബ്ദുൽ അസീസ്, ടി.കെ.ഫാറൂഖ്, വി.പി.ഷൗക്കത്തലി, അബ്ദുറഹ്മാൻ പെരിങ്ങാടി, ഷിഹാബുദ്ദീൻ ഇബ്നു ഹംസ, എൻ.അബ്ദു സഈദ് ജുമൈലത്ത് താഴത്തയിൽ, അഡ്വ. സുഗതൻ, ഫൈസൽ പൈങ്ങോട്ടായി, വിനോദ് കുമാർ, സമദ്, ജോർജ് എബ്രഹാം, ജമീല ടീച്ചർ, ടി.കെ. ഹുസൈൻ, ബനിയാളിൽ അബൂബക്കർ, തൗഫീഖ് മമ്പാട്,ഷഫാഖ് ചെമ്പോളി, സ ലാഹുദ്ദീൻ ചേളന്നൂർ, റഷീദ് എടയൂർ, എ.എ. ഹലീം,ഹനീഫ ഹാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.