ആലപ്പുഴയിലും സിനിമനടിക്ക് ദുരനുഭവം

ആലപ്പുഴ: എറണാകുളത്ത് സിനിമനടി ആക്രമണത്തിനിരയായ സംഭവത്തിനു പിന്നാലെ ആഴ്ചകള്‍ക്കു മുമ്പ് ആലപ്പുഴയില്‍ മറ്റൊരു നടിക്കുണ്ടായ ദുരനുഭവവും പുറത്തുവന്നു. നഗരത്തിലെ ഒരു പ്രധാന ഹോട്ടലില്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് താമസിക്കുമ്പോഴാണ് നടിക്ക് റൂംബോയിയില്‍നിന്ന് മോശമായ പെരുമാറ്റമുണ്ടായത്. റൂംബോയി മുറിയുടെ മാസ്റ്റര്‍കീ ഉപയോഗിച്ച് വാതിലിനിടയിലൂടെ ഒളിഞ്ഞുനോക്കുകയായിരുന്നു. 

നടി ബഹളംവെച്ചതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ മറ്റു ജീവനക്കാരും സിനിമപ്രവര്‍ത്തകരും ചേര്‍ന്നാണ് പിടികൂടിയത്. പരാതിയെ തുടര്‍ന്ന് പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, കേസ് ഗൗരവമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഇവര്‍ താല്‍പര്യം കാണിച്ചില്ളെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ യുവാവിനെ അന്ന് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

 

Tags:    
News Summary - film actress attacked in alappuzha a weeks ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.